2 May 2024, Thursday

Related news

March 14, 2024
February 10, 2024
February 2, 2024
January 30, 2024
January 25, 2024
December 13, 2023
December 2, 2023
November 2, 2023
October 23, 2023
October 14, 2023

സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സമർപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 2, 2024 11:02 am

സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സമർപ്പിച്ചു. ബജറ്റിന്റെ മുന്നോടിയായാണ് സഭയിൽ അവലോകനം റിപ്പോർട്ട് സമർപ്പിച്ചത്.കേന്ദ്രത്തിന്റെത് സംസ്ഥാന വിരുദ്ധ നിലപാടാണെന്ന് മറ്റൊരു പ്രമേയത്തിൽ കെ എൻ ബാലഗോപാൽ പറഞ്ഞു 

ഗ്രാൻഡുകൾ അനുവദിക്കുകയും കടമെടുപ്പ് പരിധി നിയന്ത്രിച്ചും കേരളത്തെ സാമ്പത്തികമായി ഞെരിക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രമേയത്തിലൂടെ ധനമന്ത്രി ആരോപിച്ചു. തുടര്‍ന്ന് സഭ പ്രമേയം പാസാക്കിസംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടികുറയ്ക്കുകയും ഗ്രാന്റുകള്‍ തടഞ്ഞു വെയ്ക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം എന്നാവശ്യപ്പെടുന്ന പ്രമേയം ധനമന്ത്രി. ബാലഗോപാല്‍ അവതരിപ്പിച്ചത്കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്ര ബജറ്റ് വന്നതിലുള്ള പ്രതിഷേധം സഭയിലുമുണ്ടായി കേരളത്തെ അശേഷം പരിഗണിച്ചില്ലെന്നായിരുന്നു ബജറ്റിനോടു മുഖ്യമന്ത്രിയുടെ പ്രതികരണം.

സാമ്പത്തികപ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ഈ മാസം എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നിശ്ചയിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ കൂടിയാണ് നിയമസഭയില്‍ പ്രമേയം.കേന്ദ്രത്തിനെതിരേ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനു യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തയ്യാറായിട്ടില്ല.

സംസ്ഥാനത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കാന്‍ സഭ ഏകകണ്ഠമായി പാസാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്രം അര്‍ഹതപ്പെട്ടത് നല്‍കാതെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണ് പ്രമേയത്തിന്റെ കാതല്‍. എന്നാല്‍, ചര്‍ച്ച ബിജെപിയെയും പ്രതിപക്ഷത്തേയും തുറന്നു കാട്ടിയിരിക്കുകയാണ്.

Eng­lish Summary:
Finance Min­is­ter KN Bal­agopal in the Eco­nom­ic Review Notice in the House

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.