27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
May 6, 2024
May 2, 2024
March 26, 2024
March 23, 2024

കോവിഡ്: ജീവൻ നഷ്ടമായ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം, അപേക്ഷ സമർപ്പിക്കാം

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 7:20 pm

കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് ഇടയിലോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് www.nursingcouncil.kerala.gov.in.

Eng­lish Sum­ma­ry: covid: finan­cial assis­tance to the fam­i­lies of nurses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.