23 April 2024, Tuesday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

കോണ്‍ഗ്രസിന്‍റെ ടാക്സ് ഫോഴ്സിന്‍റെ ആദ്യയോഗം തിങ്കളാഴ്ച

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2022 3:51 pm

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കോണ്‍ഗ്രസ് ടാക്സ്ഫോഴ്സിന്‍റെ യോഗം തിങ്കളാഴ്ച നടക്കും.ഇക്കഴിഞ്ഞ ഏപ്രിലിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിവിരിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ട ചർച്ചകളും, പ്രവർത്തനങ്ങൾ നടത്തുന്നതിനും വെല്ലുവിളികളെ നേരിടാനുമായിടാസ്ക് ഫോഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന സമിതിയുടെ രൂപീകരണം. ചിന്തൻ ശിവിറിൽ വെച്ചായിരുന്നു 8 അംഗ ടാസ്ക് ഫോഴ്സിനെ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സോണിയ ഗാന്ധി പ്രഖ്യാപിച്ചത്.

പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ്, കെസി വേണുഗോപാല്‍, അജയ് മാക്കെന്‍, രണ്‍ദീപ് സര്‍ജെവാല, പ്രിയങ്ക ഗാന്ധി വദ്ര കൂടാതെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കൊനുഗലു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രാഷ്ട്രീയ വെല്ലുവിളികളെ നേരിടുകയെന്നതാണ് ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ചുമതല.മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം ഏറ്റെടുത്തതിനന് ശേഷമുള്ള ആദ്യ ടാസ്ക് ഫോഴ്സ് യോഗമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. 

സമിതിയുടെ പ്രവർത്തനങ്ങളും 2024‑ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതികളും പുതിയ അധ്യക്ഷന് യോഗത്തിൽ വിവരിച്ച് നൽകും,അതിനിടെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിൽ കോൺഗ്രസ് ഏറ്റവും സുപ്രധാനമായി കാണുന്ന രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകളും കോൺഗ്രസിൽ പുരോഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ലക്ഷ്യം വെച്ചായിരിക്കും യാത്ര.

2019 ൽ 55 സീറ്റുകളായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത്. വരും ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തിയാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബി ജെ പിയെ വീഴ്ത്താൻ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് കഴിയുകയില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷട്രീയതീരുമാനങ്ങളോ, നയങ്ങളോ ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധകളും, നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Eng­lish Summary:
First meet­ing of Con­gress tax force on Monday

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.