14 July 2025, Monday
KSFE Galaxy Chits Banner 2

Related news

July 13, 2025
July 13, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 11, 2025
July 11, 2025
July 11, 2025
July 11, 2025

അമ്പലപ്പുഴയിൽ കാർ ലോറിയിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു

Janayugom Webdesk
ആലപ്പുഴ
January 23, 2023 8:24 am

ദേശീയ പാതയിൽ അമ്പലപ്പുഴയിൽ മേൽപാലത്തിൽ കാർ ലോറിയിലിടിച്ച് 5 യുവാക്കൾ മരിച്ചു. തിരുവനന്തപുരം, സ്വദേശികളായ പ്രസാദ് , മനു ‚ഷിജു ഭാസ്, സ്മോദ്, അമൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചേ ഒന്നരയോടെയാണ് സംഭവം. പച്ചക്കറി കയറ്റിയ ലോറിയിൽ ഇടിച്ച ആൾട്ടോ കാർ പൂർണമായും തകർന്നു. നാല് പേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

മരിച്ചവർ തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ക്യാന്റീൻ ജീവനക്കാരാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതാണ്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ. പോലീസും ഫയർഫോഴ്സും കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്ത് എടുത്തത്. ലോറി പാലത്തിൽ നിന്ന് മാറ്റി ഗതാഗതം പൂർവ സ്ഥിതിയിലാക്കി. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന മേഖലയാണ് അമ്പലപ്പുഴയിലെ മേൽപ്പാലം.

Eng­lish Summary:Five youths died after their car col­lid­ed with a lor­ry in Ambalapuzha

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.