17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 10, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 23, 2024
October 18, 2024
October 7, 2024

സമര സ്മരണകൾ സാക്ഷി; എഐടിയുസി ദേശീയ സമ്മേളനത്തിന് കൊടിയുയർന്നു

ടി കെ അനിൽകുമാർ
ആലപ്പുഴ/ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍
December 16, 2022 9:35 pm

തളരാത്ത മുഷ്ടികളുയർത്തി, വർഗ്ഗബോധം മുറുകെ പിടിച്ച് ഇൻക്വിലാബ് മുഴങ്ങിയപ്പോൾ ആയിരം കണ്ഠങ്ങള്‍ അതേറ്റുവിളിച്ചു. തൊഴിലാളി വർഗ പ്രസ്ഥാനത്തിന് വിത്തുപാകിയ ആലപ്പുഴ ഒരിക്കൽ കൂടി ചുവപ്പണിഞ്ഞപ്പോൾ അധ്വാനിക്കുന്നവരുടെ ആശയും ആവേശവുമായി എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന് കൊടിയുയർന്നു. 

പല ഭാഷകളിൽ പല താളത്തിൽ കടലിരമ്പം പോലെയെത്തിയ ജനസഞ്ചയം ആവേശത്താൽ ആർത്തു വിളിച്ചു. മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന്റെ പോരാളികളുടെ സംഗമം ആലപ്പുഴയുടെ ചുവന്ന മണ്ണ് ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക, ബാനർ, കൊടിമരം, ഛായാചിത്രം, ദീപശിഖ ജാഥകൾ വൈകിട്ട് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) സംഗമിച്ചു. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ പതാക ഉയർത്തി. 

ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ജാഥാ ക്യാപ്റ്റൻ അർച്ചന ജിസ്മോനിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി തെളിയിച്ചു. പതാക ജാഥാ ക്യാപ്റ്റൻ പി രാജുവിൽ നിന്നും ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെയും കൊടിമരം, ജാഥാ ക്യാപ്റ്റൻ വി ബി ബിനുവിൽ നിന്ന് ദേശീയ സെക്രട്ടറി വിദ്വാസാഗർ ഗിരിയും ബാനർ ജാഥാ ക്യാപ്റ്റൻ കെ മല്ലികയിൽ നിന്ന് ദേശീയ സെക്രട്ടറി വഹീദാ നിസാമും ഛായാചിത്രം ജാഥാ ക്യാപ്റ്റൻ വാഴൂർ സോമനിൽ നിന്നും ദേശീയ സെക്രട്ടറിമാരായ സുകുമാർ ഡാംലെയും ബബ്ലി റാവത്തും ഏറ്റുവാങ്ങി.
പതാക ഉയര്‍ത്തലിനു ശേഷം നടന്ന തൊഴിലാളി സാംസ്കാരിക സമ്മേളനം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്റെ അധ്യക്ഷതയില്‍ മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 

Eng­lish Summary:Flag raised for AITUC Nation­al Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.