മീനില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടോ എന്ന് അറിയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായിട്ടാണ് ഇത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരാഴ്ച പരിശോധന തുടരും.
ജില്ലയില്‍ രണ്ട് സ്‌ക്വാഡുകളായിട്ടാണ് പരിശോധിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ മീനില്‍ രാസവസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീനുകളില്‍ ഫോര്‍മാലിന്റെ അംശം ഉണ്ടോ എന്നറിയാനുള്ള ഫോര്‍മാലിന്‍ സ്ട്രിപ്പ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സാമ്പിള്‍ ശേഖരിച്ച് മൊബൈല്‍ ടെസ്റ്റിങ് ലാബില്‍ പരിശോധിക്കുന്നു. മത്സ്യ വ്യാപാരികള്‍, വിപണന കേന്ദ്രങ്ങള്‍ അടക്കം പരിശോധിക്കും. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ കെ വിനോദ്കുമാര്‍, യു ജിതിന്‍, വിമലാ മാത്യു, ബിജി വില്‍സണ്‍, പി ഷോണിമ എന്നിവരാണ് നേതൃത്വം.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.
English Summary: Food safety department begins inspection on formalin fish
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.