22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024

ഭക്ഷണം സൂക്ഷിച്ചിരിക്കുന്നത് ശൗചാലയത്തില്‍: ഫോട്ടോപകര്‍ത്താന്‍ ശ്രമിച്ച ഡോക്ടറെ ആക്രമിച്ച് ഹോട്ടല്‍ ഉടമയും ജീവനക്കാരും

Janayugom Webdesk
കണ്ണൂര്‍
May 16, 2022 8:36 am

കണ്ണൂർ പിലാത്തറയിൽ ഹോട്ടലിലെ ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഫോട്ടോയെടുത്ത ഡോക്ടറെ അക്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടൽ ഉടമയുമുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. സുബ്ബരായയെയാണ് ആക്രമിച്ചത്. ഹോട്ടലുടമ മുഹമ്മദ് മൊയ്തീൻ , സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ടി.ദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.

Eng­lish Sum­ma­ry: Food stored in toi­let: Hotel own­er and staff attack doc­tor who tried to take a photo

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.