കോവിഡില്‍ നിന്ന് മികച്ച പ്രതിരോധം നേടുന്നതിനായി കോവിഡ് വാക്സിനുകളുടെ മിശ്രിതം പരീക്ഷിക്കാനൊരുങ്ങി ഭാരത് ബയോടെക്. കോവിഷീല്‍ഡ്, കോവാക്സിന്‍, മൂക്കിലൂടെ നല്‍കാവുന്ന ബിബിവി154 വാക്സിന്‍ എന്നിവ വ്യത്യസ്തമായ അഞ്ച് അളവുകളില്‍ സംയോജിച്ച് എണ്ണൂറോളം പേരിലാണ് പരീക്ഷണം നടത്തുക.
കോവാക്സിനും സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ കോവിഷീല്‍ഡും സംയോജിപ്പിച്ച് കോവിഡ‍് പ്രതിരോധത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. ബിബിവി154 ഭാരത് ബയോടെക് തന്നെ വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിനാണ്. പരീക്ഷണം നടന്ന് രണ്ടുമാസത്തിന് ശേഷം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആറ് മാസമാണ് പരീക്ഷണ കാലാവധി.
english summary;For testing the vaccine mixture
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.