മുൻ സിബിഐ മേധാവി മന്നം നാഗേശ്വര റാവുവിന് ഡൽഹി ഹൈക്കോടതി 10, 000 രൂപ പിഴ ചുമത്തി. ട്വിറ്റർ പ്രൊഫൈലിൽ നിന്ന് വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് തള്ളുകയായിരുന്നു, നാഗേശ്വര റാവു ഇതേ വിഷയത്തിൽ ഏപ്രിലിലും കോടതിയെ സമീപിച്ചിരുന്നു.
ബ്ലൂ ടിക്ക് ലഭിക്കാൻ ട്വിറ്ററിൽ അപേക്ഷ നൽകാൻ നിർദേശിച്ചു കൊണ്ട് അന്നും ഹര്‍ജി തള്ളിയിരുന്നു. എന്നാൽ, താൻ ബ്ലൂടിക്കിനു വേണ്ടി ട്വിറ്ററുമായി ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് കാണിച്ചാണ് റാവു വീണ്ടും കോടതിയെ സമീപിച്ചത്. അതിനെ തുടർന്നാണ് പിഴ ചുമത്തി ജസ്റ്റിസ് യശ്വന്ത് വർമ റിട്ട് ഹര്‍ജി തള്ളിയത്.
English summary;Former CBI director fined Rs 10,000
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.