18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 18, 2025
June 18, 2025
June 18, 2025
June 17, 2025
June 17, 2025
June 17, 2025
June 17, 2025
June 16, 2025
June 16, 2025
June 16, 2025

മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍

Janayugom Webdesk
വാഷിങ്ടണ്‍
August 4, 2023 10:07 am

മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍. 2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്. നാല് മാസത്തിനിടെ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസാണിത്. കോടതിയില്‍ ട്രംപ് കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിനെ ജാമ്യത്തില്‍ വിട്ടയച്ചു. കേസ് ഓഗസ്റ്റ് 28ന് കേള്‍ക്കുന്നതിനായി മാറ്റി.

നാല് കുറ്റങ്ങളാണ് നീതിന്യായ വകുപ്പിന്‍റെ സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്‍റെ നേതൃത്വത്തിലുള്ള ജൂറി ട്രംപിനുമേല്‍ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തി യു.എസിനെ വഞ്ചിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, പൗരരുടെ അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലും അതിനുള്ള ശ്രമവും എന്നിവയാണ് കുറ്റങ്ങള്‍.

Eng­lish summary;Former US Pres­i­dent Don­ald Trump has been arrest­ed again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.