23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024

കശ്മീരില്‍ നാല് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
December 28, 2022 11:19 pm

കശ്മീരില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ട്രക്ക് എത്തിയതായി പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പിന്തുടര്‍ന്നായിരുന്നു പൊലീസും സൈന്യവും എത്തിയത്. ഇത് കണ്ട ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. തുടര്‍ന്ന് ട്രക്കില്‍ പരിശോധന നടത്താന്‍ ശ്രമിച്ച സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. 

ഏഴ് എകെ 47 തോക്കുകളും ഒരു എം4 റൈഫിളുമടക്കം ആയുധങ്ങള്‍ പിടിച്ചെടുത്തതായും കശ്മീര്‍ പൊലീസ് അറിയിച്ചു. പുതുവര്‍ഷത്തില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിയാണ് തകര്‍ക്കാനായതെന്ന് ജമ്മു സോണ്‍ എഡിജിപി മുകേഷ് സിങ് പറഞ്ഞു. രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Eng­lish Summary;Four ter­ror­ists killed in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.