19 May 2024, Sunday

Related news

May 17, 2024
May 14, 2024
May 13, 2024
May 12, 2024
May 3, 2024
May 2, 2024
April 29, 2024
April 29, 2024
April 23, 2024
April 15, 2024

മറ്റന്നാള്‍ നാല് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും

Janayugom Webdesk
പാലക്കാട്
October 26, 2021 8:42 pm

വള്ളത്തോള്‍ നഗര്‍-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി സുഗമമാക്കുന്നതിന് ഒക്ടോബര്‍ 28ന്​ നാല്​ ട്രെയിന്‍ സര്‍വിസുകള്‍ ഭാഗികമായി റദ്ദാക്കും. വ്യാഴാഴ്​ച കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന 06306 കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍ ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ ജംഗ്‌ഷനില്‍ യാ​ത്ര അവസാനിക്കും.

നിലമ്ബൂരില്‍ നിന്ന് പുറപ്പെടേണ്ട 06325 നിലമ്ബൂര്‍ റോഡ്-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് വ്യാഴാഴ്​ച തൃശൂരില്‍നിന്നാണ്​ സര്‍വീസ് ആരംഭിക്കുക. നിലമ്ബൂര്‍ റോഡിനും തൃശൂരിനും ഇടയില്‍ അന്ന്​ ഇൗ സര്‍വീസ്​ ഉണ്ടായിരിക്കില്ല. ബുധനാഴ്​ച തിരുനെല്‍വേലിയില്‍നിന്നും പുറപ്പെടുന്ന 06791 തിരുനെല്‍വേലി ജംഗ്ഷന്‍-പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂരിനും പാലക്കാടിനും ഇടയില്‍ സര്‍വീസ്​ ഉണ്ടായിരിക്കില്ല.

വ്യാഴാഴ്​ച പാലക്കാട്​ ജങ്ഷനില്‍നിന്നും പുറപ്പെടേണ്ട 06792 പാലക്കാട് ജംഗ്ഷന്‍-തിരുനെല്‍വേലി ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍നിന്നാണ്​ സര്‍വീസ്​ ആരംഭിക്കുക.

Eng­lish Sum­ma­ry: four train ser­vices will be par­tial­ly canceled

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.