21 May 2024, Tuesday

Related news

May 12, 2024
April 29, 2024
April 29, 2024
April 8, 2024
April 5, 2024
April 5, 2024
April 3, 2024
February 6, 2024
January 19, 2024
December 30, 2023

മികച്ച വരുമാനമുണ്ടാക്കിയ റെയിൽവേ സ്റ്റേഷനുകളിൽ 11 എണ്ണം കേരളത്തിൽ

Janayugom Webdesk
കൊച്ചി
April 29, 2024 11:04 pm

മികച്ച വരുമാനമുണ്ടാക്കിയ ആദ്യത്തെ 25 റെയില്‍വേ സ്റ്റേഷനുകളില്‍ 11 എണ്ണവും കേരളത്തിൽ നിന്ന്. ദക്ഷിണ റെയിൽവേയിൽ 2023–24 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, കോഴിക്കോട്, തൃശൂർ, എറണാകുളം ടൗൺ, പാലക്കാട് ജങ്ഷൻ, കണ്ണൂർ, കൊല്ലം ജങ്ഷൻ, കോട്ടയം, ആലുവ, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളാണ് ആദ്യ 25ൽ ഇടം നേടിയത്. 

നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ. 262 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജങ്ഷൻ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്ത് തൃശൂർ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗൺ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജങ്ഷൻ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂർ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജങ്ഷൻ 97 കോടി, കോട്ടയം 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂർ 61 കോടി എന്നിവയാണ് ആദ്യ 25ലുള്ളത്.

Eng­lish Sum­ma­ry: 11 of the high­est earn­ing rail­way sta­tions in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.