കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന് ഫ്രെഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കരുതണമെന്നതടക്കമുള്ള നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 58 നെതിരെ 215 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റ് പുതിയ നിയമം പാസാക്കിയത്. നിലവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പൊതുയോഗങ്ങളില്‍ പ്രവേശിക്കാം. ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് ബാധ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയിലെ 78 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
English Summary: France makes vaccine certification mandatory in public places
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.