10 December 2025, Wednesday

Related news

November 23, 2025
October 30, 2025
October 30, 2025
October 2, 2025
September 7, 2025
September 1, 2025
August 31, 2025
June 17, 2025
September 17, 2023
September 11, 2023

ജി20 ഉച്ചകോടിയിൽ ഷി ജിൻപിങ് പ​ങ്കെടുക്കില്ല; പകരം ചൈനീസ് പ്രധാനമന്ത്രി എത്തിയേക്കും

Janayugom Webdesk
ന്യൂഡൽഹി
August 31, 2023 1:43 pm

ഇന്ത്യയിൽ സെപ്റ്റംബർ ഒമ്പതിനും 10നും നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ​ങ്കെടുക്കാൻ സാധ്യതയില്ല. പകരം പ്രധാനമന്ത്രി ലി ക്വയാങ്ങിനെ അയക്കുന്ന കാര്യം ചൈന പരിശോധിക്കുകയാണ്. അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷിയുടെ പിൻമാറ്റമെന്നാണ് റിപ്പോർട്ട്.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുക്കുന്നത്. പൊലീസിന് കൂടുതൽ ഉപകരണങ്ങളും നൽകും.

ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകൾ ഇന്‍റലിജൻസ് സമർപ്പിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ​ങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Eng­lish sum­ma­ry; Xi Jin­ping will not par­tic­i­pate in the G20 summit

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.