22 December 2024, Sunday
KSFE Galaxy Chits Banner 2

ഗാന്ധാരി

Janayugom Webdesk
July 17, 2022 7:55 am

അമ്മമാര്‍ ഗാന്ധാരിമാ-
രിപ്പൊഴും വിലപിച്ചും
കണ്ണുനീരൊലിപ്പിച്ചും
നടക്കുന്നുണ്ടാവണം
ഇന്നലെ കുരുക്ഷേത്ര
ഭൂമിയില്‍, പാലസ്തീനില്‍
ഇന്നശാന്തമായ് തീര്‍ന്ന
ഉക്രെയിന്‍ ദേശങ്ങളില്‍
തീവ്രവാദത്തിന്‍ വിഷ-
വൃക്ഷങ്ങള്‍ മാനംമുട്ടെ
വളര്‍ന്ന കശ്മീരിന്റെ
സുന്ദര സാനുക്കളില്‍
രുധിരം മണക്കുന്ന
നാടുകള്‍തോറും കര-
ഞ്ഞിപ്പൊഴും നടക്കുന്നു
വിശ്വമാതാവാം അമ്മ
എവിടെ ഇരുള്‍കൊണ്ടു
സൂര്യനെ മറച്ചാലും
സത്യധര്‍മ്മങ്ങള്‍ ശര-
ശയ്യയില്‍ മരിച്ചാലും
ദിക്കു തെറ്റിയ കൗമാ-
രങ്ങളെ വളഞ്ഞിട്ടു
പത്മവ്യൂഹത്തില്‍ വച്ചു
ചതിച്ചു ഹനിച്ചാലും
അശ്വത്ഥാമാക്കള്‍ രാവില്‍
അലഞ്ഞു നടന്നത്ര
പിഞ്ചുബാല്യങ്ങള്‍ തീയി
ലെരിച്ചു രസിച്ചാലും
വിശ്വമാനവത്വത്തിന്‍
വേദന നെഞ്ചേറ്റിയ
മാതൃഭാവമായെത്തും
*ഖാണ്ഡഹാറിലെ അമ്മ
നമുക്കായ് കരയുവാന്‍
നമ്മളെ വിലക്കുവാന്‍
യുദ്ധങ്ങളില്ലാത്തൊരു
കാലത്തെ ഓര്‍മ്മിപ്പിക്കാന്‍

*ഖാണ്ഡഹാര്‍— ഗാന്ധാരം- ഗാന്ധാരി

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.