തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മാതാപിതാക്കളും പ്രതികളായേക്കും. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവര്‍ മറച്ചുവെച്ചുന്നുവെന്ന കണ്ടെത്തലിലാണ് നടപടി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു . ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. കുട്ടിയുടെ കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയിൽ പറഞ്ഞു. മെയ് മാസം ട്യൂഷൻ സെന്ററിൽ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
English Summary: Gang-rape of Plus Two student: Parents may also be accused in the case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.