10 January 2025, Friday
KSFE Galaxy Chits Banner 2

മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമയുടെ പങ്ക് വലുത്: ഷാജി എൻ കരുൺ

Janayugom Webdesk
കൊല്ലം
April 9, 2022 9:53 pm

മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം സിനിമകളിൽ കൂടുതലായി കാണുന്നെന്നും കേരളത്തിന്റെ മതസൗഹാർദ്ദം വളർത്തുന്നതിലും പരിപാലിക്കുന്നതിലും സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു. ഇരുട്ടിൽ ഇരുന്നു വെള്ളിത്തിരയിലെ വെളിച്ചം ആസ്വദിക്കുന്ന മനുഷ്യന്റെ മനസ്സിലേക്കും ആ വെളിച്ചം കടന്നുവരുന്നു. അത് അയാളുടെ ജീവിതത്തെയും സ്വാധീനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ അധ്യക്ഷനായ ചടങ്ങിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, സംവിധായകരും ക്യാമ്പ് ഡയറക്ടർമാരുമായ ആർ ശരത്, വിജയകൃഷ്ണൻ, ഗാർഫി ചെയർമാൻ പി എസ് അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി, ഫാ. ഡോ. സിൽവി ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംവിധായകരായ കവിയൂർ ശിവപ്രസാദ്, വിധു വിൻസെന്റ്, ആർ ശരത്, വിജയകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.