28 March 2024, Thursday

ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ്ണമെഡൽ

Janayugom Webdesk
ന്യൂഡൽഹി
November 27, 2022 7:26 pm

കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് — യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ്ണത്തിളക്കം.

പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ ഐടിപി ഒ ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോളയിൽ നിന്ന് കേരള പവിലിയനുവേണ്ടി ഐആന്‍ഡ് പിആർഡി അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ്, ഡെപ്യുട്ടി ഡയറക്ടർ പ്രവീൺ എസ് ആർ ഇൻഫർമേഷൻ ഓഫീസർമാരായ സിനി കെ തോമസ്, അഭിലാഷ് എ സി, പവിലിയൻ ഡിസൈനർ ജിനൻ സി ബി എന്നിവർ ചേർന്ന് മെഡൽ ഏറ്റുവാങ്ങി.

മേളയുടെ ആശയമായ’ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ ’ അടിസ്ഥാനമാക്കി കേരള പവിലിയൻ ഒരുക്കിയത് പ്രശസ്ത ഡിസൈനർ ജിനൻ സിബിയാണ്. ബിനു ഹരിദാസ്, ജിഗിഷ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ . 2017 ലാണ് ഇതിന് മുമ്പ് കേരളത്തിന് ഗോൾഡ് ലഭിച്ചത്.

കേരള പവിലിയൻ ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു. വനം ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, തോമസ് ചാഴിക്കാടൻ എം പി. സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ, ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, ആന്ധ്രപ്രദേശ് ധനകാര്യ മന്ത്രി ബുഗണ്ണ രാജേന്ദ്രനാഥ്, തമിഴ് നാട് ഐആന്‍ഡ് പി ആർഡി ഡയറക്ടർ ഡോ. വി പി ജയശീലൻ, ഐആന്‍ഡ് പിആർഡി കേരള ഡയറക്ടർ എച്ച് ദിനേശൻ, കയർ ഡവലെപ്പ്മെന്റ് വിഭാഗം ഡയറക്ടർ ഷിബു എ, കൾച്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് റിയാസ്, ഇൻഡസ്ട്രീസ് — കൊമേഴ്സ് വിഭാഗം ഡയറക്ടർ എസ് ഹരികിഷോർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജോയിന്റ് കമ്മീഷണർ റവന്യൂ ഡയറക്ടർ എസ് ടി ഡിപ്പാർട്ട്മെന്റ് അർജുൻ പാണ്ഡ്യൻ, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ്, എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സി രാധാകൃഷ്ണൻ എന്നിവർ വിവിധ ദിവസങ്ങളിൽ കേരള പവിലിയൻ സന്ദർശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

Eng­lish Sum­ma­ry: Gold medal for Ker­ala in India Inter­na­tion­al Trade Fair

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.