17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025

കരിപ്പൂരിൽ രണ്ടു കോടിയുടെ സ്വർണം പിടികൂടി

Janayugom Webdesk
കോഴിക്കോട്
April 7, 2022 9:09 pm

അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൊത്തം മൂന്നര കിലോയിലധികം തൂക്കം വരുന്ന സ്വർണ മിശ്രിതവും ഒരു വ്യക്തിയിൽ നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. ഇവക്കെല്ലാം കൂടെ വിപണി മൂല്യം ഏകദേശം രണ്ടു കോടിയോളം വിലമതിക്കും. 

ഇന്ന് രാവിലെ ഷാർജയിൽ നിന്ന് എത്തിയ വിമാനത്തിൽ വന്ന കാസർക്കോട് സ്വദേശിയിൽ നിന്നും 535.2 ഗ്രാം സ്വർണമിശ്രിതവും ദുബായിൽനിന്നും വന്നെത്തിയ രണ്ടു മലപ്പുറം സ്വദേശികളിൽ നിന്നും രണ്ടു കിലോയിലധികം തൂക്കം വരുന്ന മിശ്രിതവും കണ്ടെടുത്തു. രാത്രി വിമാനത്താവളത്തിലെ കസ്റ്റംസുദ്യോഗസ്ഥരും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ദുബായിൽ നിന്നും വന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നും 800 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും കാസർക്കോട് സ്വദേശിയിൽ നിന്ന് 147 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും കണ്ടെടുത്തു. മറ്റൊരു വിമാനത്തിൽ വന്നെത്തിയ യാത്രക്കാരനിൽ നിന്നും 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണാഭരണങ്ങളും കണ്ടെടുത്തു. 

Eng­lish Summary:Gold worth Rs 2 crore seized in Karipur
You may also like this video

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.