6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024
March 27, 2024
March 25, 2024

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകര്‍ രാജിവച്ചു

Janayugom Webdesk
കൊച്ചി
November 8, 2022 9:33 pm

ഗവർണർആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകര്‍ രാജിവച്ചു. ചൊവ്വാഴ്ച സര്‍വകലാശാല വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് രാജി. ഗവര്‍ണറുടെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്വയ്സര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളിലുണ്ടായിരുന്ന അഡ്വ. ജയ്ജിബാബു, അഡ്വ. വിജയ ലക്ഷ്മി എന്നിവരാണ് രാജിവച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. താങ്കൾക്കുകൂടി അറിയാവുന്ന കാരണങ്ങളാൽ സ്ഥാനമൊഴിയാൻ സമയമായി എന്നാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ വിസിമാരും കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളും നൽകിയ ഹർജികളിലും കെടിയു വിസി നിയമനം ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലുമടക്കം ചൊവ്വാഴ്ചയും ഇരുവരും ഹൈക്കോടതിയിൽ ഗവർണർക്കുവേണ്ടി ഹാജരായിരുന്നു. ഇതിനുപിന്നാലെ വൈകിട്ടാണ്‌ രാജി സമർപ്പിച്ചത്.

2009 മുതൽ ജയ്ജി ബാബുവും ഭാര്യ വിജയലക്ഷ്മിയും ഈ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. നിയമ ഉപദേശകനാക്കിയതിൽ ഗവർണർക്കും സഹകരണത്തിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കും കത്തിൽ നന്ദി അറിയിച്ചിട്ടുമുണ്ട്. അതേസമയം, രാജിയുടെ കാരണം വ്യക്തമാക്കാൻ ജയ്ജി ബാബു തയ്യാറായില്ല.

അതിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് വിവരിക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനമുന്നയിച്ചു. സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവർണറുടെ അധികാരങ്ങൾ പരിമിതമാണെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെയും മന്ത്രിസഭയുടെ സഹായവും ഉപദേശവുമില്ലാതെ ഗവർണർക്ക് പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് തുടര്‍ന്ന് പറഞ്ഞു. ഭരണഘടനയുടെ കീഴിൽ ഗവർണറുടെ അധികാരങ്ങൾ എന്ന വിഷയത്തിലായിരുന്നു ഐഎഎല്‍ സെമിനാര്‍. ‘ഭരണഘടന ഉരുത്തിരിഞ്ഞു വന്ന നാൾവഴികളെയും ഭരണഘടനാ അസംബ്ലിയിൽ ഉരുത്തിരിഞ്ഞ ചർച്ചകളെയും അടിസ്ഥാനമാക്കി ചർച്ചയും സെമിനാറിന്റെ ഭാഗമായി നടന്നു.

ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിനും സര്‍ക്കാരിനും എതിരെ പുതിയ ഭീഷണിയുയര്‍ത്തിയിരുന്നു. സംസ്ഥാന സർക്കാർ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് ഭരണഘടന പറയുന്നുണ്ടെന്നും കടുത്ത നടപടിക്ക് തന്നെ പ്രേരിപ്പിക്കരുതെന്നുമായിരുന്നു ഭീഷണി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണിങ്ങനെ പറഞ്ഞത്. തനിെക്കെതിരെ പരാതിയുണ്ടെങ്കിൽ രാഷ്ട്രപതിക്ക് നൽകണം. കേഡർ മീഡിയയുമായി സംസാരിക്കില്ല. കൈരളിയും മീഡിയ വണ്ണും മാപ്പ് എഴുതി തന്നാൽ അവരെ തന്റെ പത്രസമ്മേളനത്തിൽ പങ്കെടുപ്പിക്കുന്ന കാര്യം ആലോചിക്കാം. പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തിയാണ് രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിച്ചതെന്ന് തനിക്ക് വിവരം കിട്ടിയതായും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ബിജെപിയോട് ഇവിടെ എന്താണ് ഇത്ര അകൽച്ച? അവർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നില്ലേ. ഇന്ത്യയിലെ മറ്റെല്ലായിടങ്ങളും ബിജെപിയെ അംഗീകരിച്ചു. അതൊക്കെ മനസിലാക്കണമെന്നും ഗവർണർ പറഞ്ഞു.

Eng­lish Sum­ma­ry: Gov­er­nor Arif Moham­mad Khan’s lawyers have resigned
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.