27 April 2024, Saturday

Related news

April 15, 2024
February 4, 2024
October 19, 2023
August 14, 2023
May 5, 2023
March 17, 2023
February 27, 2023
January 5, 2023
October 7, 2022
September 29, 2022

സിബിഐ വിവരാവകാശ നിയമത്തിന് അതീതരല്ല: ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2024 7:23 pm

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മനുഷ്യാവകാശ ലംഘനം, അഴിമതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

വിവരാവകാശ നിയമം 2005 ന്റെ രണ്ടാമത്തെ പട്ടികയിലുള്ള സ്ഥാപനങ്ങള്‍ നിയമത്തിന് പുറത്താണെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ മുഴുവന്‍ നിയമവും ബാധകമല്ലെന്നല്ല അതിന്റെ അര്‍ത്ഥമെന്നും ജനുവരി 30ന് പുറത്തിറക്കിയ ഉത്തരവില്‍ കോടതി പറയുന്നു.

സെക്ഷന്‍ 24 പ്രകാരം അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കാന്‍ കഴിയുമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അഴിമതിയെക്കുറിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ സഞ്ജീവ് ചതുർവേദി ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെട്ട വിഷയത്തിലാണ് കോടതിയുടെ ഉത്തരവ്.

Eng­lish Sum­ma­ry: CBI not above RTI Act: Del­hi High Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.