24 April 2024, Wednesday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ഭരണഘടനയ്ക്ക് വിധേയമായല്ല ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ സർക്കാർ നിയമപരമായ നടപടികൾ തേടണം: കാനം രാജേന്ദ്രന്‍

Janayugom Webdesk
കോട്ടയം
November 23, 2022 4:38 pm

ഗവർണറും സർക്കാരും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനെയല്ല ഗവർണർ പ്രവർത്തിക്കുന്നതെങ്കിൽ നിയമപരമായ നടപടികൾ സർക്കാർ തേടണം. അല്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഗവർണറെ വഴിയിൽ തടയാനാവില്ലല്ലോയെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാനം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ പുതിയ നേതാവ് ഉണ്ടാവുന്നതും പലരും അതിനെ എതിർക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. തരൂർ ഏതെങ്കിലും സമുദായ നേതാവിനെയോ യുഡിഎഫിലെ മറ്റ് ഘടകക്ഷി നേതാക്കളെയോ കാണുന്നത് രാഷ്ട്രീയപ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് കരുതി അടിയന്തിര ആവശ്യങ്ങൾക്ക് വാഹനം വാങ്ങാൻ പാടില്ല എന്നില്ല. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ മതിയോ എന്നും കാനം ചോദിച്ചു. സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പല കാര്യങ്ങളിലുണ്ട്. അതിന്റെ ഇടയ്ക്ക് സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണം. യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. യാത്ര ചെയ്യുന്നത് അധിക ചെലവല്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ. നല്ല വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം എല്ലാം കണക്ക് വെച്ചാണ് സർക്കാർ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Govt should seek legal action if gov­er­nor is act­ing uncon­sti­tu­tion­al­ly: Kanam Rajendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.