15 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023

ഉക്രെയ്നില്‍ കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ പുറത്തെത്തിക്കും

Janayugom Webdesk
July 20, 2022 9:57 pm

റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി, തുർക്കിയ പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ രാഷ്ട്രനേതാക്കൾ ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. ഉക്രെയ്‌നിലെ പ്രത്യേക സൈനികനടപടിയെ തുടര്‍ന്ന് റഷ്യയ്ക്കുമേല്‍ യുഎസും യൂറോപ്പും ഉപരോധം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മൂന്നു പ്രാദേശിക ശക്തികളായ റഷ്യ, ഇറാന്‍, തുര്‍ക്കിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. സിറിയന്‍ സംഘര്‍ഷത്തെക്കുറിച്ചും ഉക്രെയ്‌നിലെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള യുഎന്‍ പിന്തുണയുള്ള നിര്‍ദ്ദേശത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.
റഷ്യന്‍ വാതക ഭീമനായ ഗാസ്പ്രോം ടെഹ്റാനുമായി സഹകരണ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂവരും നേരിൽ കണ്ടത്. ഇരുരാജ്യങ്ങളുമായി നേരത്തെ സംഘര്‍ഷങ്ങളുണ്ടായിരുന്നെങ്കിലും മേഖലയില്‍ സ്വാധീനം വർധിപ്പിക്കാനാണ് റഷ്യയുടെ ശ്രമം.
ചര്‍ച്ചകള്‍ ഉപയോഗ പ്രദവും കാര്യപ്രസക്തവുമാണെന്നും സിറിയയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നേതാക്കള്‍ സംയുക്ത പ്രഖ്യാപനം സ്വീകരിച്ചതായും പുടിന്‍ പറഞ്ഞു. ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും പുടിന്‍ പറഞ്ഞു. ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ തുര്‍ക്കിയ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പുടിന്‍ നന്ദി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ലെങ്കിലും പുരോഗതി ഉണ്ടായത് നല്ലതാണെന്നും പുടിന്‍ പറഞ്ഞു.
ഉക്രെയ്ന്‍ സൈനിക നടപടിക്ക് ശേഷം റഷ്യക്ക് പുറത്തുള്ള പുടിന്റെ രണ്ടാമത്തെ യാത്രയും നാറ്റോ അംഗ നേതാവുമായുള്ള ആദ്യ മുഖാമുഖ ചര്‍ച്ചയുമായിരുന്നു ടെഹ്റാനില്‍ നടന്നത്. 

Eng­lish Sum­ma­ry: Grain stock­piles in Ukraine will be released

You may like this video also

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.