അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് ഭൂകമ്പം. 255 പേര്‍ മരിച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതേസമയം പാകിസ്ഥാനില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ടിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി പാകിസ്ഥാന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. അഞ്ഞൂറു കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ സീസ്‌മോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കി. പ്രദേേശത്ത് നിരവധി വീടുകള്‍ തകര്‍ന്നതായും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റതായി താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.
English Summary:Great earthquake shakes Afghanistan; 255 deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.