പാറശാല ഷാരോൺ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. രാത്രിയാണ് അക്രമമുണ്ടായതെന്ന് അയല്‍വാസികള്‍ പറയുന്നു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇന്നലെ കഷായത്തിൽ കീടനാശിനി കലക്കി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഷായം കുറിച്ച് നൽകിയെന്ന് പറയുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളിലെ വൈരുധ്യമാണ് ഗ്രീഷ്മയ്ക്ക് എതിരെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സഹമായകമായത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു.
കഷായം കുറിച്ചുനൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളുകയും. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ പ്രദീപും പൊലീസിന് മൊഴി നല്‍കിയത്. ഷാരോൺ ആശുപത്രിയിലുള്ളപ്പോള്‍ ചികിൽസയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരൻ ഷിമോൻ ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ പേരും ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോൻ പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസിലൊഴിച്ചാണ് തനിക്ക് നല്‍കിയതെന്നും അതാണ് ഷാരോണിന് നൽകിയതെന്നുമാണ് ഗ്രീഷ്മ ഫോണിലൂടെ പറഞ്ഞത്. പിന്നീട് കുപ്പി ആക്രിക്ക് കൊടുത്തു എന്നായിരുന്നു പറഞ്ഞത്.
English Summary:Greeshma’s arrest today in sharon murdercase
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.