3 July 2024, Wednesday
KSFE Galaxy Chits

Related news

May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023
October 21, 2023
September 15, 2023
July 26, 2023
June 5, 2023

സ്കൂൾ തുറക്കൽ: വിശദമായ മാർഗരേഖ തയ്യാറാക്കും

Janayugom Webdesk
തിരുവനന്തപുരം
September 23, 2021 10:02 pm

സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാജോർജ്ജും അറിയിച്ചു.

ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും.

ഓൺലൈൻ, ഓഫ്‌ലൈന്‍ ക്ലാസുകൾ നടത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക.കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.

സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ ക്രമീകരണത്തിനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. എല്ലാ ക്ലാസുകളും ഒക്ടോബര്‍ 18 ന് തുറക്കുന്ന കാര്യത്തില്‍ ആലോചിച്ച് മാത്രമെ തൂരുമാനം എടുക്കുകയുള്ളു. യോഗം ഉടന്‍ തന്നെ ചേര്‍ന്ന് പുരോഗതി വിലയിരുത്തും.

അവസാന വർഷ വിദ്യാർത്ഥികൾ ഒക്ടോബർ 4‑ന് കോളെജില്‍ എത്തിയശേഷം കാര്യങ്ങള്‍ പരിശോധിക്കും .കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും വാക്സിനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് വാക്ലിനേഷന്‍ കൃതൃമായി നല്‍കും. ഇതിനുവേണ്ടി ആരോഗ്യവകുപ്പുമായ് ചേര്‍ന്ന് വാക്‌സിൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : guide­lines for reopen­ing of schools in ker­ala dur­ing pandemic

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.