ഗ്യാന്‍വാപി മസ്ജിദില്‍ നിരവധി ഹിന്ദു ചിഹ്നങ്ങള്‍ കണ്ടെത്തിയതായി അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇന്നലെ അഭിഭാഷക കമ്മിഷന്‍ തലവന്‍ വിശാല്‍ സിങ് വാരാണസി സിവില്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയ റിപ്പോര്‍ട്ട് മണിക്കൂറുകള്‍ക്കകം പുറത്തുവിടുകയായിരുന്നു. ഏറെ വിവാദമായ വിഷയത്തില്‍ കോടതി അഭിപ്രായം രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ മുദ്രവച്ച റിപ്പോർട്ട് പുറത്തുവിട്ടത് ദൂരൂഹമായിട്ടുണ്ട്. മസ്ജിദിന്റെ നിലവറയിലെ തൂണുകളിൽ പൂക്കളുടെ കൊത്തുപണികളും കലശത്തിന്റെ ചിത്രവും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവറയിലെ ഒരു തൂണിൽ ‘പുരാതന ഹിന്ദി ഭാഷ’ യിലുള്ള കൊത്തുപണികൾ, നിലവറയുടെ ഭിത്തിയിൽ ‘ത്രിശൂല ചിഹ്നം’ എന്നിവയും മസ്ജിദിന്റെ മൂന്നാമത്തെ താഴികക്കുടത്തിന് താഴെയുള്ള ഒരു കല്ലിൽ താമര കൊത്തുപണികളും കണ്ടെത്തിയിട്ടുണ്ട്. മസ്ജിദിന്റെ മധ്യ താഴികക്കുടത്തിന് താഴെ കോണാകൃതിയിലുള്ള ഘടന കണ്ടെത്തി. രണ്ട് വലിയ തൂണുകളും മസ്ജിദിന്റെ പടിഞ്ഞാറൻ ഭിത്തിയിൽ നിന്ന് നീണ്ടുനിൽക്കുന്ന കമാനവും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു.
എന്നാല്‍ മസ്ജിദ് അധികൃതര്‍ ഇതിനെ എതിര്‍ത്തു. മസ്ജിദിലെ കുളത്തിൽ 2.5 അടി ഉയരമുള്ള ഒരു വൃത്താകൃതിയിലുള്ള ഘടന കണ്ടെത്തി. ഹർജിക്കാർ ഇതിനെ ശിവലിംഗം എന്ന് വിശേഷിപ്പിച്ചപ്പോള്‍ ജലധാരയുടെ അവശിഷ്ടമെന്ന് പള്ളി കമ്മിറ്റി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 1991‑ലെ ആരാധനാലയ നിയമം ലംഘിച്ചുകൊണ്ടുള്ളതാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന വീഡിയോ സർവേ. ഇതിനെതിരായ കേസില്‍ വാരാണസി സിവില്‍ കോടതി നടപടികള്‍ ഒരുദിവസത്തേക്ക് സുപ്രീം കോടതി തടഞ്ഞിരുന്നു.
ഹിന്ദു സംഘടനകളുടെ അഭിഭാഷകന് ഹാജരാകാനുള്ള അസൗകര്യം കാരണം ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതിനാലാണ് സുപ്രീം കോടതിയുടെ വിലക്ക്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സിവില്‍ കോടതി 23 ലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ദുരൂഹമായി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
English summary;Gyanwapi: Mysterious findings in a video survey
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.