വടക്കുകിഴക്കൻ മിസോറാമിൽ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും വൻ ആലിപ്പഴവർഷത്തിലും 200 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിപ്പൂരിനോട് അതിർത്തി പങ്കിടുന്ന സൈതുവൽ ജില്ലയിലെ ഫുവായ്ബുവാങ്ങിലും മറ്റ് സമീപ ഗ്രാമങ്ങളിലും ശനിയാഴ്ച വൈകുന്നേരമാണ് ആലിപ്പഴം പെയ്തത്. ഫുവായ്ബുവാങ്ങിൽ കുറഞ്ഞത് 235 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ദുരിതബാധിതർക്ക് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
English Summary: Hail storm in Mizoram: More than 200 houses destroyed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.