26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 20, 2025
March 18, 2025

ഹല്‍ദ്വാനി സംഘര്‍ഷം: മരണം ആറായി 5000 പേര്‍ക്കെതിരെ കേസെടുത്തു

* നിരോധനാജ്ഞയില്‍ ഇളവ് 
Janayugom Webdesk
ഹല്‍ദ്വാനി
February 10, 2024 9:34 pm

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുര മേഖലയില്‍ പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരണം ആറായി. അജ്ഞാതരായ 5000 പേര്‍ക്കെതിരെ കേസെടുത്തു. 19 പേരെ തിരിച്ചറിഞ്ഞതായി നൈനിറ്റാള്‍ എസ്എസ്‌പി പ്രഹ്ലാദ് നാരായണ്‍ മീണ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണവും കൂടുതല്‍ പേര്‍ക്കുവേണ്ടിയുള്ള തിരച്ചിലും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹല്‍ദ്വാനി നഗരത്തിന് പുറത്തെ നിരോധനാജ്ഞ ഇന്നലെ പിന്‍വലിച്ചു. എന്നാല്‍ ബന്‍ഭൂല്‍പുര മേഖലയില്‍ സുരക്ഷാസേന തുടരുന്നുണ്ട്. ഇന്റര്‍നെറ്റ് വിലക്ക് പുനഃസ്ഥാപിച്ചിട്ടില്ല. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രാദേശിക പൊലീസ് സേനയെയും കേന്ദ്ര സായുധ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്നും എസ്എസ്‌പി പറഞ്ഞു. അനനികൃത നിര്‍മ്മാണം ചൂണ്ടിക്കാണിച്ച് വ്യാഴാഴ്ചയാണ് പ്രദേശത്തെ പള്ളിയും മദ്രസയും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയത്. തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കല്ലേറിലും പെട്രോള്‍ ബോംബാക്രമണത്തിലും 250 ലേറെപേര്‍ക്ക് പരിക്കേറ്റു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഏഴ് പേരുടെ നില അതീവഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.

മദ്രസ പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ ധൃതി കാണിച്ചതായി ഹല്‍ദ്വാനി എംഎല്‍എ സുമിതി ഹൃദയേഷ് പറഞ്ഞു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടില്ലെന്നും പൊളിച്ചുനീക്കാനുള്ള ഉത്തരവ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ ലാത്തിവീശിയെന്നുമുള്ള ആരോപണങ്ങളുമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Hald­wani con­flict: Case reg­is­tered against 5000 peo­ple with six deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.