23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പീഡന പരാതി; പി സി ജോര്‍ജ് അറസ്റ്റില്‍

Janayugom Webdesk
July 2, 2022 2:59 pm

സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ മറ്റൊരു പീഡന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജ് അറസ്റ്റിൽ. ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.

കേസിൽ മ്യൂസിയം പൊലീസാണ് ജോർജിനെതിരെ കേസെടുത്തിട്ടുള്ളത്. സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 354 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.

Eng­lish sum­ma­ry; harass­ment com­plaint; PC George arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.