ഹരിദ്വാറിലെ ധർമ സൻസദ് സമ്മേളനത്തിൽ മുസ്ലിംങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ യതി നരസിംഹാനന്ദ ഗിരി ഉൾപ്പെടെ 10 പേര്‍ക്കെതിരെ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാധ്വി അന്നപൂർണ എന്ന സാഗർ സിന്ധു മഹാരാജ്, മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ച യുപി ഷിയാ വഖഫ് ബോർഡ് മുൻ അധ്യക്ഷൻ വസീം റിസ്വി തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ഡിസംബർ 16 മുതൽ 19 വരെ തീയതികളിലാണ് വിവാദ സമ്മേളനം നടന്നത്. മുസ്ലിംകൾക്കെതിരെ ആയുധമെടുക്കണമെന്നും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്തുള്ള ധർമ സൻസദിലെ പ്രസംഗങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ 23 നാണ് ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. അതേസമയം കേസില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ENGLISH SUMMARY:Haridwar hate speech: Second FIR against Narasimhananda
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.