20 May 2024, Monday

Related news

May 2, 2024
March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023
December 27, 2023

‘ഹരിതമിത്രം‘ജനകീയം; ഡിജിറ്റല്‍ പ്ലാറ്റ് ഫോം സുസജ്ജം

ഫൈസൽ കെ മൈദീൻ
തൊടുപുഴ
October 24, 2023 11:02 pm

മാലിന്യ സംസ്ക്കരണ പ്രവർത്തനത്തെ ജനകീയമാക്കി “ഹരിത മിത്രം പദ്ധതി”. പ്രാദേശികമായിട്ടുണ്ടാകുന്ന മാലിന്യ ശേഖരണം, നിർമാർജനം, സംസ്കരണം എന്നിവ പൂർണമായും ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നതിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന മാതൃകാ പദ്ധതിയാണ് ഹരിത മിത്രം. ഹരിത മിത്രം എന്ന മൊബൈൽ ആപ്പിലൂടെയാണ് (ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം) പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നത്. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് പ്രവർത്തിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും സുതാര്യവുമാക്കി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഹരിത മിത്രം ആപ്പിന്റെ ലക്ഷ്യം. ശുചിത്വ മിഷനും ഹരിത കേരള മിഷനുമാണ് പദ്ധതിയുടെ സംസ്ഥാന തലത്തിലുള്ള ഏകോപന ചുമതല. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേന പ്രവർത്തകർ മികവുറ്റ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത്.

മാലിന്യങ്ങളുടെ സംഭരണം, നീക്കം ചെയ്യൽ, പുനരുല്പാദനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ വാർഡ് മുതൽ സംസ്ഥാന തലം വരെ ഏകോപ്പിക്കാൻ ഹരിത മിത്രം അപ്പിലൂടെ സാധിക്കുന്നു. 2022 മേയ് മാസത്തിൽ ലോഞ്ച് ചെയ്ത പദ്ധതി 2024 മാർച്ച് മാസത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാല് കോർപറേഷനുകൾ, 59 നഗരസഭകൾ, 313 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ സംസ്ഥാനത്തെ 376 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ ഹരിത മിത്രം ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. പദ്ധതി നടപ്പിലാക്കുന്ന തദ്ദേശ സ്ഥാപന പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡും പതിപ്പിച്ചു.

പ്രദേശത്തെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ക്യുആർ കോഡ് സ്കാന്‍ ചെയ്ത് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. കൃത്യമായ മോണിറ്ററിങ്ങിലൂടെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ഇവിടങ്ങളിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന 216 തദ്ദേശ സ്ഥാപനങ്ങളിൽ എൻറോൾമെന്റ് പൂർത്തീകരിച്ചു. മൂന്നാം ഘട്ടത്തിലുള്ള 304 തദ്ദേശ സ്ഥാപനങ്ങളിൽ പ്രാഥമിക പ്രവൃത്തികളും പൂർത്തിയായി.

Eng­lish Summary:haritha mithram scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.