18 April 2024, Thursday

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; കൊച്ചുപ്രേമന്റെ മകൻ

Janayugom Webdesk
തിരുവനന്തപുരം
December 3, 2022 6:15 pm

നടൻ കൊച്ചുപ്രേമന്റെ മരണത്തില്‍ പ്രതികരിച്ച് മകൻ ഹരികൃഷ്ണൻ. രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരുന്നുവെന്ന് ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോ​ഗം ഹൃദയത്തെയും ബാധിക്കുകയായിരുന്നുവെന്നും, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നും മകൻ പറഞ്ഞു.

മകൻ ഹരികൃഷ്ണന്റെ വാക്കുകള്‍:

ഇന്ന് രാവിലെ മുതൽ നല്ല വീക്കായിരുന്നു അച്ഛൻ. ഷുഗർ എല്ലാം ലോയായി. അപ്പോൾ തന്നെ ഞങ്ങൾ ഷുഗറിന്റെ ആ വെള്ളവും മറ്റും കൊടുത്തു. എന്നാലും ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിടക്കണം എന്ന് പറഞ്ഞു. കിടന്നു കഴിഞ്ഞതും കുറെകൂടി ആള് വീക്കായി. പിന്നെ പൾസ് പോവായിരുന്നു. അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു. അവർ തന്നെ പറഞ്ഞു പൾസില്ലായെന്ന്. എന്നാലും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വലിയവിളയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരത്തിന്റെ സമയം തീരുമാനിച്ചിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കി.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടൻ കൊച്ചു പ്രേമന്റെ അന്ത്യം.

Eng­lish Sum­ma­ry: He was dead by the time he reached the hos­pi­tal; Son of Kochu Preman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.