19 December 2024, Thursday
KSFE Galaxy Chits Banner 2

ഹൈദരാബാദിൽ കനത്ത മഴയും വെള്ളപ്പൊക്കവും

Janayugom Webdesk
ഹൈദരാബാദ്
May 4, 2022 5:21 pm

ഹൈദരാബാദിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകിയതിനാല്‍ ​ഗതാഗതം തടസ്സപ്പെട്ടു.

അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സർക്കാ‍ർ മുന്നറിയിപ്പ് നൽകി.

സിദ്ദിപൂർ ജില്ലയിലെ ഹാബ്ഷിപൂരിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 108 മില്ലിമീറ്റർ മഴയാണ് ഹാബ്ഷിപൂരിൽ രേഖപ്പെടുത്തിയത്. സെക്കന്തരാബാദിന് സമീപം സീതാഫാൽമന്ദിയിൽ 72.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായെങ്കിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായത് ജനജീവിതം താറുമാറാക്കി.

Eng­lish summary;Heavy rains and floods in Hyderabad

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.