വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരന്തം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നാല് പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബി ദബയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ചെളിക്കൂമ്പാരത്തിനിടയില്‍ ഒരു സ്ത്രീ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഗംഗ‑ജൂലി ബസ്ത റോഡില്‍ ചെളിയില്‍ കുടുങ്ങിയ വാഹനം പുറത്തെടുക്കാന്‍ ശ്രമിക്കവെ ഒഴുക്കില്‍പ്പെട്ട രണ്ട് പിഡബ്യുഡി ജീവനക്കാരും മരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോവര്‍ സിയാങ് ജില്ലയിലെ ലികാബല്ലിയും വെസ്റ്റ് സിയാങ് ജില്ലയിലെ ആലോയും തമ്മിലുള്ള ബന്ധം തടസപ്പെട്ടിരിക്കുകയാണ്. നിരവധി പ്രദേശങ്ങളില്‍ താല്കാലിക ക്യാമ്പുകളും തുറന്നിട്ടുണ്ട്.
അസമില്‍ അരലക്ഷത്തിലധികം പേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 222 ഗ്രാമങ്ങളിലായി 57,000 പേരെ ബാധിച്ചുവെന്നാണ് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഏകദേശം 10321.44 ഹെക്ടര്‍ കൃഷി ഭൂമി വെള്ളത്തിലാണ്.
ദിവസങ്ങളായി തുടരുന്ന മഴയില്‍ മൂന്ന് പേരുടെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാണാതായവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കണക്കാക്കുന്നത്. ദിമ ഹസാവൊ ജില്ലയിലെ ഹഫ്‌ലോങ് റവന്യു സര്‍ക്കിളിലാണ് മൂന്ന് പേര്‍ മരിച്ചത്. സംസ്ഥാനത്ത് ആകെ 200 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് കണക്കാക്കുന്നത്.
English summary;Heavy rains and landslides in the northeastern states
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.