ഹയർസെക്കൻഡറി പ്രവേശനത്തിൽ പിന്നാക്ക‑ന്യൂനപക്ഷ മാനേജ്മെന്റുകളല്ലാത്ത മറ്റു സമുദായങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അനുവദിച്ച പത്തുശതമാനം ക്വാട്ട റദ്ദാക്കി ഹൈക്കോടതി. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
സ്വകാര്യ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്‍ മാനേജ്മെന്റ് ക്വാട്ട 20 ശതമാനമായി നിശ്ചയിച്ചത് കോടതി ശരിവെക്കുകയും ചെയ്തു. ഈ 20 ശതമാനത്തിന് പുറമെ മറ്റു സമുദായങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 10 ശതമാനം സീറ്റിൽ സമുദായ ക്വാട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാം എന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്.
ഈ 10 ശതമാനം സീറ്റിൽ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടു. എന്നാൽ ആർക്കെങ്കിലും ഇതനുസരിച്ച് ഇതിനകം പ്രവേശനം നൽകിയിട്ടുണ്ടെങ്കിൽ അതിനെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിനെതിരെ 75ഓളം സ്കൂളുകളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
English summary; Higher Secondary Admission: 10 percent community quota struck down by High Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.