ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണാടക പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുംകൂരിലെ പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കെതിരെയാണ് കേസ്. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനാണ് നടപടി.
ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ശിവമോഗയില്‍ 58ഓളം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ശിവമോഗ ശിരളക്കൊപ്പ പിയു കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം സസ്പെന്‍ഷന്‍ സംബന്ധിച്ച് ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം മൈസൂരിലെ സ്വകാര്യ കോളേജിൽ ഹിജാബിന് മാനേജ്‌മെന്റ് അനുമതി നല്‍കി. സംസ്ഥാനത്തെ സ്കൂളുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും വിവാദമായി.
എല്ലാ സ്കൂളുകള്‍ക്കും ഇതുസംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. സംസ്ഥാനത്തുടനീളമുള്ള വിവിധ സർക്കാർ സ്‌കൂളുകളിലായി 17,39,742 മുസ്ലീം വിദ്യാർത്ഥികളുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ കണക്കുകള്‍.
നിയമസഭയില്‍ വയ്ക്കാന്‍ വേണ്ടിയാണ് വിവരശേഖരണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. നേരത്തെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളെക്കുറിച്ചും ക്രിസ്ത്യന്‍ മതവിശ്വാസികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ വിവരശേഖരണം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
english summary; Hijab controversy: Revenge begins
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.