27 July 2024, Saturday
KSFE Galaxy Chits Banner 2

ജുവനൈൽ ഹോമുകളിൽ മുട്ടയും കോഴി ഇറച്ചിയും നൽകില്ലെന്ന് മന്ത്രി

Janayugom Webdesk
ഭോപ്പാൽ
September 4, 2022 7:01 pm

മധ്യപ്രദേശിലെ ജുവനൈൽ ഹോമുകളിൽ മുട്ടയും കോഴി ഇറച്ചിയും നൽകില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ജുവനൈൽ ഹോമുകളിലെ ഭക്ഷണത്തിൽ മുട്ടയും കോഴി ഇറച്ചിയും ഉൾപ്പെടുത്തണമെന്ന് വനിത‑ശിശു വികസന വകുപ്പ് വിജ്ഞാപനമിറക്കി പത്ത് ദിവസത്തിന് ശേമാണ് മന്ത്രിയുടെ പ്രതികരണം.
വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്. സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഇത്തരത്തിലൊരു നിർദ്ദേശം നിലവിലില്ല. അതിനാൽ മധ്യപ്രദേശിൽ പദ്ധതി നടപ്പാക്കില്ലെന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്.
ഓരോ ശിശു സംരക്ഷണ സ്ഥാപനവും നിർദ്ദേശിച്ചത് പ്രകാരം പോഷകാഹാര നിലവാരവും ഭക്ഷണ അളവും കർശനമായി പാലിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ പട്ടികയിൽ ആഴ്ചയിൽ ഒരിക്കൽ 115 ഗ്രാം കോഴി ഇറച്ചിയും ആഴ്ചയിൽ നാല് ദിവസം മുട്ടയും നൽകണമെന്നും വിഞ്ജാപനം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Home Min­is­ter will not pro­vide egg and chick­en meat in juve­nile homes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.