26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

കോട്ടയത്ത് വീടുകയറി ആക്രമണം: അക്രമിസംഘത്തിലെ ഒരാള്‍ക്ക് കുത്തേറ്റു

Janayugom Webdesk
കോട്ടയം
December 30, 2022 9:44 am

കോട്ടയത്ത് വീടുകയറി സംഘം ആക്രമണം. സംഘർഷത്തിനിടെ ആക്രമണ സംഘത്തിലൊരാൾക്ക് കുത്തേറ്റു. നില അതീവ ഗുരുതരം. കളത്തിപ്പടി ആനത്താനത്താണ് സംഭവം. ഓട്ടോറിക്ഷക്കായി എടുത്ത വാഹന വായ്പ കുടിശിഖയായതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്ന് പറഞ്ഞ് എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
വാഹനം പിടിക്കാനായി വിജയപുരം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കോടൻചെരുവിൽ കെ.എസ് ജോസഫ് ( 62 ) രജ്ഞിത്ത് (38), അജിത്ത് (36) എന്നിവരുടെ വീട്ടിലാണ് എത്തിയത്.

തുടർന്ന് കയ്യാങ്കളിക്കിടെ അക്രമിസംഘം കത്തി വീശിയപ്പോൾ രഞ്ജിത്തിന്റെ ചൂണ്ടുവിരൽ അഗ്രം മുറിഞ്ഞു വിട്ടുപോയി. ഇതിനൊപ്പമാണ് അടുത്തു നിന്ന അക്രമി സംഘത്തിലൊരാൾക്കും വയറിൽ ആഴത്തിൽ കത്തി കൊണ്ട് മുറിവേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആന്തരീകാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. വീട്ടുകാരെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വീട്ടിലെ ജനൽചില്ലുകൾ, ടിവി, ഗൃഹോപകരണങ്ങൾ തകർന്നിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷയുടെ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനായിരുന്നു ആക്രമണമെന്നും ഇവർ പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

Eng­lish Sum­ma­ry: house attacked in Kot­tayam: One of the attack­ers was stabbed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.