March 25, 2023 Saturday

Related news

March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 16, 2023
March 16, 2023
March 16, 2023
March 16, 2023

കംബോഡിയയില്‍ വന്‍ തീപിടിത്തം;10 മരണം ‚70 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഫ്നോം പെന്‍ഹ്
December 29, 2022 9:15 pm

കംബോഡിയയിലെ കാസിനോ കോംപ്ലക്സില്‍ വന്‍ തീപിടിത്തം. 19 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നിലഗുരുതരമാണ്. നിരവധിപ്പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങള്‍. തായ്‌ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കംബോഡിയന്‍ നഗരമായ പോയ്പെറ്റിലെ ഗ്രാന്റ് ഡയമണ്ട് സിറ്റി ഹോട്ടല്‍ ആന്റ് കാസിനോയിലാണ് തീപിടിത്തമുണ്ടായത്. 

കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ബന്തെ മിയാന്‍ചെ പ്രവിശ്യാ വക്താവ് സേക് സോക്ഹോം പറ‍ഞ്ഞു. തീ ആളിപ്പടര്‍ന്നതോടെ കെട്ടിടത്തില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നാണ് ചിലര്‍ മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും അ‍ഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഏഴുന്നൂറോളം പേരാണ് അപകടസമയം കെട്ടിടത്തിലുണ്ടായിരുന്നത്. തീപിടിത്തത്തന്റെ കാരണം വ്യക്തമല്ല. 

Eng­lish Summary;Huge fire in Cam­bo­dia; 10 dead, 70 injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.