മേലധികാരിയിൽ നിന്നുള്ള പീ ഡനത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വയനാട് നിന്നും കോഴിക്കോട്ടേക്ക് ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരിയെ വയനാട് ഗസ്റ്റ് ഹൗസിൽ തന്നെ നിലനിർത്താൻ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കി ഒരു മാസത്തിനുള്ളിൽ ടൂറിസം ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വയനാട് സ്വദേശിനിയായ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മിഷൻ ടൂറിസം ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പീ ഡന പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് പരാതിക്കാരിയെ വയനാട് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിക്കാരി വാദിച്ചു. പരാതിക്കാരിയെ മാറ്റിയ ഒഴിവിൽ ദിവസവേതന വ്യവസ്ഥയിൽ ആളെ നിയമിച്ചതായും ആരോപണമുണ്ട്.
English Summary: Human Rights Commission demanded that the order of transfer of the complainant should be quashed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.