20 April 2024, Saturday

Related news

April 6, 2024
August 3, 2023
June 23, 2023
June 12, 2023
December 30, 2022
September 5, 2022
June 25, 2022
June 24, 2022
June 6, 2022
May 17, 2022

കറിപൗഡറുകളിലെ പരിശോധന കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Janayugom Webdesk
കൊച്ചി
September 5, 2022 10:01 pm

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഉത്തരവ് നൽകി.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയിൽ മായം കലർത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി എൻ പ്രതാപൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തിൽ 2019 ഫെബ്രുവരി 5 ന് കമ്മീഷൻ ഒരുത്തരവ് പാസാക്കിയിരുന്നു. ജില്ലാതല ഫുഡ് സേഫ്റ്റി സ്ക്വാഡുകൾ അടിയന്തിരമായി രൂപീകരിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് 2019 ഫെബ്രുവരി 5 ന് കമ്മീഷൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കൾ ചേർക്കുന്നതും ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: Human Rights Com­mis­sion to tight­en the inspec­tion of cur­ry powders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.