യുഎസിൽ ശക്തമായ ടൊർണാഡോ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. കൻസാസ് സംസ്ഥാനത്തെ വിവിധമേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽപ്പെട്ട് വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും തകർന്ന നിലയിലാണ്. ആയിരത്തോളം പേർ കാൻസസിലിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു.
സെഡ്വിക്ക് കൗണ്ടിയിൽ 100 കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചതായി ആൻഡോവർ ഫയർ ചീഫ് ചാഡ് റസ്സൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആൻഡോവറിൽ എത്ര കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് അറിവായിട്ടില്ല. സെഡ്വിക്ക് കൗണ്ടിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.
English summary;Hurricane in US; Massive damage in Kansas
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.