24 April 2024, Wednesday

22 വര്‍ഷം കോണ്‍ഗ്രസില്‍ ഞാന്‍ പാഴാക്കി; തുറന്നടിച്ച് അസംമുഖ്യമന്ത്രിഹിമന്ത ശര്‍മ

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2022 1:00 pm

കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയെങ്കിലും പ്രത്യയശാസ്ത്രപരമായി തനിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ.തന്റെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് കോണ്‍ഗ്രസിന് വേണ്ടി പാഴാക്കിയതെന്നും ഹിമന്ത പറഞ്ഞു.കോണ്‍ഗ്രസില്‍ ഞങ്ങള്‍ ഒരു കുടുംബത്തെയാണ് ആരാധിച്ചിരുന്നത്. ഇന്ന് ബിജെപിയില്‍ ഞങ്ങള്‍ രാജ്യത്തെയാണ് ആരാധിക്കുന്നതെന്നും ഹിമന്ത വ്യക്തമാക്കി. ഹിമന്ത നേരത്തെ അസമിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്നു.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നും,രാഹുല്‍ ഗാന്ധിയോട് ഇടഞ്ഞുമാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ടുപോയത്. പാര്‍ട്ടി വിട്ട ശേഷം രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശകരിലൊരാളായി അദ്ദേഹം മാറുകയുമായിരുന്നു. അതേസമയം 2015ലാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ടുപോകുന്നത്. അതിന് ശേഷം അസമില്‍ മന്ത്രിയാവുകയും, ഇപ്പോള്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു ഹിമന്ത. അതേസമയം ബിജെപിയുടെ നിലപാടിനോട് അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്തു.ഹിന്ദുക്കളാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യുന്നില്ലെന്ന് ഹിമന്ത പഞ്ഞു.

ഡല്‍ഹയിലെ ശ്രദ്ധ വാക്കറെ കാമുകന്‍ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയത് ലവ് ജിഹാദാണെന്ന് ഹിമന്ത ആരോപിച്ചു. ഹിന്ദുത്വവാദികള്‍ക്കെതിരായ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ലവ് ജിഹാദ് നിയമപരമായി നിര്‍വചിക്കാനുള്ള സമയം വന്നുവെന്ന് ഹിമന്ത പറഞ്ഞു. ഞങ്ങളുടെ സംസ്ഥാനത്ത് ഒരുപാട് തെളിവുകള്‍ അക്കാര്യത്തിലുണ്ടെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു.

വര്‍ഗീയ കലാപങ്ങളുടെ കാരണക്കാര്‍ മുസ്ലീങ്ങളാണെന്ന പരാമര്‍ശവും അദ്ദേഹം നടത്തി. ഹിന്ദുക്കള്‍ ഒരിക്കലും കലാപങ്ങള്‍ നടത്താറില്ലെന്നും ഹിമന്ത അവകാശപ്പെട്ടു. ഗുജറാത്ത് കലാപങ്ങളില്‍ എല്ലാ വിഭാഗങ്ങളുമുണ്ട്.സാധാരണ നിലയില്‍ കലാപങ്ങള്‍ക്ക് കാരണമായ ചില കാര്യങ്ങള്‍ ഹിന്ദുക്കള്‍ ചെയ്യാറുണ്ട്. എന്നാല്‍ അവര്‍ ജിഹാദില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുക്കള്‍ ഒരു സമൂഹം എന്ന നിലയില്‍ സമാധാന പ്രിയരാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
I wast­ed 22 years in Con­gress; Chief Min­is­ter Himan­ta Shar­ma openly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.