14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 3, 2025
February 16, 2025
February 3, 2025
February 1, 2025
January 15, 2025
January 11, 2025
December 18, 2024
December 10, 2024
November 30, 2024
November 28, 2024

മെഡിക്കൽ കോളജുകളിൽ ജീവനക്കാർക്ക് ഐഡന്റിറ്റി കാർഡ് നിർബന്ധം; ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്

Janayugom Webdesk
തിരുവനന്തപുരം
May 23, 2022 1:51 pm

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഐഡന്റിറ്റി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ജീവനക്കാരും മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡന്റിറ്റി കാർഡ് ധരിച്ചിരിക്കണം.

സുരക്ഷാ ജീവനക്കാർ ഐഡന്റിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവർ ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കൽ കോളജുകൾ. രോഗികൾക്കോ ജീവനക്കാർക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കുകയുള്ളു.

Eng­lish summary;Identity card manda­to­ry for employ­ees in med­ical col­leges; Health Min­is­ter Veena George

You may also like this video;

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.