20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 3, 2024
November 2, 2024
November 1, 2024
October 27, 2024
October 27, 2024
October 25, 2024
October 25, 2024
October 24, 2024

രാവിലെ ആകാശം തെളിഞ്ഞാല്‍ വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉറപ്പ്

Janayugom Webdesk
തിരുവനന്തപുരം
July 31, 2022 10:31 am

മണ്‍സൂണ്‍ മഴയുടെ സ്വഭാവം മാറിയെന്ന് വിലയിരുത്തല്‍. രാവിലെ ആകാശം തെളിയുകയും വെയില്‍ കിട്ടുകയും ചെയ്യുന്ന ദിനങ്ങളില്‍ വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. തുലാമഴക്കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉള്ളത്. രാവിലത്തെ ശക്തമായ വെയിലില്‍ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈര്‍പ്പം അതിശക്തമായി നീരാവിയായി ഉയരുകയുംചെയ്യും.

രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ നീരാവിയുടെ രൂപവത്കരണവും ശക്തമാകും. ഇത് അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി കൂമ്പാരരൂപത്തില്‍ വരും. വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്യും. ഈ മേഘങ്ങളില്‍ വൈദ്യുതി ചാര്‍ജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമാകുന്നത്.

മണ്‍സൂണ്‍ ഇതര സാഹചര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങള്‍ രൂപപ്പെടാറുണ്ട്. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങള്‍ക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമായത്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണം. മണ്‍സൂണ്‍ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇടയ്ക്ക് മഴ കുറയാന്‍ ഇടയാക്കുന്നത്. മണ്‍സൂണില്‍ ഇടയ്ക്ക് തെളിച്ചവും വൈകീട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണത കൂടിവരുന്നതായി കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ. എം ജി മനോജിന്റെ പ്രതികരണം.

Eng­lish sum­ma­ry; If the sky is clear in the morn­ing, heavy rain and thun­der are guar­an­teed in the evening

You may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.