ഇമ്രാൻ ഖാന് അവിശ്വാസപ്രമേയം നേരിടാന്‍ സാവകാശം നല്‍കി പാര്‍ലമെന്റ് ഞയറാഴ്ചവരെ പിരിഞ്ഞു. സഖ്യകക്ഷി കൂറുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. അതേസമയം അവിശ്വാസപ്രമേയം വ്യാഴാഴ്ച ചര്‍ച്ചചെയ്യാത്തതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും സഭ ഞായറാഴ്ച പകൽ 11 വരെ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.
രാജിവയ്ക്കില്ലെന്നും അവിശ്വാസപ്രമേയം നേരിടാന്‍ തയ്യാറെന്ന് ഇമ്രാന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. പാകിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാൻ വിദേശശക്തികൾ ശ്രമിക്കുന്നു. ആർക്ക് മുന്നിലും മുട്ടുമടക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അവിശ്വാസ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary:Imran, who will not resign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.