19 May 2024, Sunday

Related news

May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 11, 2024
May 11, 2024

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു മരണം 

Janayugom Webdesk
അമരാവതി
December 15, 2021 2:52 pm

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം.

ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലത്തില്‍ വച്ച് എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

eng­lish sum­ma­ry; In Andhra Pradesh, a bus fell into a riv­er, killing nine people

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.