അസമില്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. മത്സ്യ വ്യാപാരിയായ സഫീഖുൽ ഇസ്ലമാണ് നാഗുൺ പൊലീസ് കസ്റ്റഡിയിൽ മരണപെട്ടത്. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ തീയിടുകയായിരുന്നു. പൂര്‍ണമായും പൊലീസ് സ്റ്റേഷന്‍ കത്തിനശിച്ചിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനങ്ങള്‍ സ്റ്റേഷന് നേരെ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
പൊലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. പൊലീസുകാരെ ഇവര്‍ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
English Summary:In Assam, people set fire to a police station alleging custodial death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.